നടൻ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ തീപിടുത്തമുണ്ടായി. രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ ആരാധകർ തീയറ്റർ സ്ക്രീനു മുന്നിൽ പടക്കംപൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ തീയാണ് അപകടത്തിന് കാരണമായത്. ആന്ധ്ര കിഴക്കൻ ഗോദാവരി ജില്ലയിൽ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ് സംഭവം. സംഭവത്തിൽ ആളപായമില്ല.
പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ മാസ് രംഗം വന്നപ്പോൾ ആവേശം അലതല്ലിയ ആരാധകർ സ്ക്രീനിനു മുന്നിൽ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തിൽ നിന്നുള്ള തീ ആളിപ്പടരുകയും സീറ്റുകളിലേക്കടക്കം ഗം തീ പടർന്നുപിടിക്കുകയും ചെയ്തു. ഇതോടെ തീയറ്ററിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് തിയറ്റർ ജീവനക്കാർ തന്നെയാണ് തന്നെയാണ് തീ അണച്ചത്. തീപടര്‍ന്ന് പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിനിമയുടെ സംവിധായകൻ രാം ഗോപാൽ വർമ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നും അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു.
No it’s not Diwali celebration ..It’s the madness of #Prabhas fans celebrating by burning a theatre while his film is running on the screen pic.twitter.com/lbYje0t356
— Ram Gopal Varma (@RGVzoomin) October 23, 2022
English Summary: Fire accident in movie theater during Prabhas new movie release in Tadepalli Gudem
You may also like this video