”ഉച്ചയ്ക്ക് ആഹാരം നല്‍കിയശേഷം ഉറക്കി കിടത്തിയിരിക്കുകയായിരുന്നു കുഞ്ഞുങ്ങളെ. കാറ്റിന്റെ ശല്യം ഒഴിവാക്കുവാന്‍ കതക് അടച്ചിരുന്നു. പെട്ടെന്ന് അങ്കണവാടിയുടെ പുറത്ത് പൊട്ടിതെറിക്കുന്ന ശബ്ദം വന്നു. പിന്നാലെ പച്ചിലകള്‍ കത്തുന്ന മണം കൂടി വന്നതോടെ എന്തോ സംഭവിക്കുന്നതുപോലെ തോന്നി’. ഇടുക്കിയിലെ നെടുങ്കണ്ടത്ത് പടര്‍ന്ന കാട്ടുതീയ്ക്കിടെകുഞ്ഞുങ്ങളെയും കൊണ്ടുപെട്ടുപോയ അങ്കണവാടിയിലെ അധ്യാപകരായിരുന്നു നടുക്കുന്ന ഓര്‍മ്മ പങ്കുവച്ചത്.
കാട്ടുതീ പടര്‍ന്ന് അടുത്തെത്തിയെങ്കിലും പെട്ടെന്ന് മനോധൈര്യം വീണ്ടെടുത്ത്, ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ ഉണര്‍ത്തി രക്ഷിതാക്കള്‍ക്കൊപ്പം വീടുകളിലേക്ക് പറഞ്ഞയച്ചു, നെടുങ്കണ്ടത്തെ കല്‍കൂന്തലിലെ അങ്കണവാടി അധ്യാപകര്‍ പറയുന്നു.
ടീച്ചര്‍ ഹുസൈനാ ബീവിയും ഹെല്‍പ്പര്‍ നിഷ എന്നിവരായിരുന്നു കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ആറ് കുട്ടികള്‍ മാത്രമാണ് അങ്കണവാടിയില്‍ എത്തിയത്. ഇവരെല്ലാംതന്നെ അങ്കണവാടിയ്ക്ക് സമീപത്തെ വീടുകളിലെ കുട്ടികളാണ്.
കുട്ടികളെ പറഞ്ഞയച്ചതിന് പിന്നാലെ നാട്ടുകാര്‍, നെടുങ്കണ്ടം അഗ്നിശമന സേന, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേത്യത്വത്തില്‍ തീ അണക്കുകയായിരുന്നു. കല്‍കൂന്തല്‍ കീഴാഞ്ജലി എസ്‌റ്റേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ സമീപത്തെ പാറയില്‍ വളര്‍ന്ന് നിന്ന പുല്ലിനും കാട്ടുചെടികള്‍ക്കുമാണ് തീപിടിച്ചത്. നെടുങ്കണ്ടം അഗ്നിശമന രക്ഷാസേന സ്‌റ്റേഷന്‍ ഒഫീസര്‍ സുനില്‍കുമാര്‍, എസ്എഫആര്‍ഒ മഹേഷ്, കേശവപ്രദീപ്, ഗിരീഷ് കുമാര്‍, സാം, ഹോം ഗാര്‍ഡ് രവീന്ദ്രന്‍നായര്‍, സുരേഷ്‌കുമാര്‍ എന്നിവരുടെ നേത്യത്വത്തിലാണ് തീയണച്ചത്.
English Summary: fire at anganavadi
You may also like this video