കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ സി ബ്ലോക്കിൽ തീപിടിത്തം. ഇന്ന് രാവിലെ 9:45 ഓടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ എ സി പ്ലാന്റുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. പ്രവർത്തനം നടക്കുന്ന കെട്ടിടത്തിന്റെ രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീ പടർന്നതെങ്കിലും, താഴത്തെ നിലകളിലടക്കം രോഗികൾ ഉള്ളതിനാൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. അപകട സാധ്യത കണക്കിലെടുത്ത് താഴത്തെ നിലകളിൽ നിന്നടക്കമുള്ള രോഗികളെ മാറ്റിത്തുടങ്ങിയിട്ടുണ്ട്.
അഗ്നിശമനസേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് നടക്കുന്നത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ജീവനക്കാരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.

