Site iconSite icon Janayugom Online

പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടുത്തം; ആളപായമില്ല

പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടുത്തം. വനിതാ ബ്ലോക്കിന് സമീപം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപടര്‍ന്നത്. ആശുപത്രിയിലെ നഴ്‌സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവിലുണ്ടായിരുന്ന രോഗികളെയും ആശുപത്രി ജീവനക്കാരെയും കൃത്യസമയത്ത് മാറ്റാന്‍ സാധിച്ചതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. വനിതകളുടെ വാർഡിൽ നാൽപ്പത്തി എട്ടും സർജിക്കൽ ഐ.സി.യു.വിൽ പതിനൊന്നും രോഗികളാണുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരുക്കില്ല. 

Exit mobile version