Site iconSite icon Janayugom Online

നവി മുബൈയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് മലയാളികളും

നവി മുബൈയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം. അപകടത്തില്‍ നാലുപേര്‍ മരിച്ചു. 10 പേർക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ തിരുവനന്തപുരം സ്വദേശികളായ കുടുംബവും ഉള്‍പ്പെടുന്നു. സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികള്‍.

വാഷിയിലെ എംജിഎം കോംപ്ലക്‌സിലെ രഹേജ റെസിഡൻസിയുടെ പത്താം നിലയില്‍ പുലർച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പതിനൊന്നും പന്ത്രണ്ടും നിലകളിലേക്കും തീപടര്‍ന്നു. മൃതദേഹങ്ങള്‍ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി.അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി പുലർച്ചെ 4 മണിയോടെ തീ അണച്ചു. മറ്റ് താമസക്കാര്‍ സുരക്ഷിതരാണ്.

Exit mobile version