ഡല്‍ഹിയിലെ സരിതാ വിഹാറിൽ ട്രെയിനിൽ തീപിടുത്തം. താജ് എക്സ്പ്രസിന്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു. സംഭവസ്ഥലത്ത് ഫയർഫോഴ്സിന്‍റെ എട്ട് യുണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. അപകടം യാത്രക്കാരിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കി. അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary:Fire breaks out in four coaches of Taj Express; Passengers are safe
You may also like this video