ഉത്തർപ്രദേശിലെ ആഗ്രയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്നു മരണം. ആശുപത്രി കെട്ടിടത്തിൻ്റെ ഉടമ രാജൻ സിംഗ്, മകൻ ഋഷി, മകൾ ശാലു എന്നിവരാണ് മരിച്ചത്. ഷാഗഞ്ചിലെ ഖേരിയ മോറിൽ സ്ഥിതി ചെയ്യുന്ന ആർ മധുരാജ് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയാണ് വൻ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്.
ഒന്നാം നിലയും ബേസ്മെൻ്റും ആശുപത്രിക്ക് വാടക്ക് നൽകുകയായിരുന്നു. സംഭവസമയത്ത് നാല് രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നാരിപുര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ ഒന്നാം നിലയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. ഈ നിലയിലാണ് ആശുപത്രി ഉടമയായ രാജൻ സിംഗും മക്കളും താമസിച്ചിരുന്നത്. രാജൻസിംഗ് അകത്ത് കുടുങ്ങി പോകുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടും പേരും രാജൻ സിംഗിൻ്റെ ബന്ധുക്കളാണ്.
English Summary:Fire breaks out in hospital building in Uttar Pradesh; The owner and children died
You may also like this video