ഗോവയിലെ അർപോറയിൽ ഒരു നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ 23 പേർ മരിച്ചു. മൂന്നുപേർ പൊള്ളലേറ്റും മറ്റുള്ളവർ തീയും പുകയും കാരണം ശ്വാസംമുട്ടിയുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് ഗോവ പൊലീസ് മേധാവി അലോക് കുമാർ അറിയിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അപകടസ്ഥലം സന്ദർശിക്കുകയും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് നിശാക്ലബ്ബിൻ്റെ നടത്തിപ്പുകാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഗോവയിൽ നിശാ ക്ലബ്ബിൽ തീ പിടിത്തം; 23 മരണം, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് റിപ്പോർട്ട്

