മുറ്റത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ആട്ടിൻകുട്ടി 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണു. മലപ്പുറം മേല്‍മുറി പെരുമ്പറമ്പ് ചുങ്കത്ത് നാണത്തു വീട്ടില്‍ സൈദിന്‍റെ ഒന്നര മാസം പ്രായമായ ആട്ടിന്‍കുട്ടിയാണ് അയല്‍വാസി ഹരിദാസിന്‍റെ വീട്ടിലെ കിണറ്റില്‍ വീണത്. ആട്ടിന്‍ കുട്ടിയെ വീട്ടുകാര്‍ കരകയറ്റാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. പിന്നാലെ വീട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദുകുട്ടിയുടെ നേതൃത്വത്തിലെ സംഘം സ്ഥല്തതെത്തുകയായിരുന്നു. പിന്നാലെ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി.
മലപ്പുറത്ത് 35 അടി താഴ്ചയുള്ള കിണറ്റിൽ ആട്ടിൻകുട്ടി വീണു; രക്ഷകരായി അഗ്‌നിരക്ഷാ സേന

