Site icon Janayugom Online

കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കോഴിക്കോട് ചേലക്കാട് ഫയർ സ്റ്റേഷനടുത്ത് പൂശാരി മുക്കിൽ കിണറ്റിൽ വീണയാളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മലയിൽ ചന്ദ്രൻ (55) എന്നയാളെയാണ് രക്ഷപെടുത്തിയത്. വിജയി നിവാസിൽ സരോജിനി എന്നിവരുടെ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയില്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.

കിണറിൽ മുങ്ങിപ്പോകാതെ കയറിൽ പിടിച്ചു നിന്ന ചന്ദ്രനെ അഗ്നിരക്ഷാ സേന സംഘം എത്തി സുരക്ഷിതമായി പുറത്തെത്തിച്ചു. ആൾക്ക് പരിക്കുകളൊന്നും ഇല്ല. സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ എം പ്രവീൺ കുമാർ , ടി വിനോദൻ , സി.കെ ഷൈജേഷ്, കെ പി ബിജു, എ പി ഷൈജേഷ്, കെ മനോജ്, എം സജീഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് തേതൃത്വം നല്‍കിയത്.

Exit mobile version