തൃശൂർ കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം. ജീപ്പ്, ഫിയറ്റ് കമ്പനികളുടെ ഷോറൂമിൽ രാവിലെ ആറോടെ ഉണ്ടായ തീപിടിത്തത്തില്‍ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. മുകളിലെ നില പൂർണമായും കത്തിയമര്‍ന്നു. സർവീസ് സെന്ററിൽനിന്നുള്ള ഷോട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. അപായമുണ്ടായ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമായിരുന്നു ഷോറൂമില്‍ ഉണ്ടായിരുന്നത്. ഫയർഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി നടത്തിയ ശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണയ്ക്കാനായി. തീപിടിത്തത്തിന്റെ കാരണം ഫയര്‍ഫോഴ്സ് സംഘം പരിശോധിക്കുന്നുണ്ട്.
English Sammury: fire broke out at car showroom in thrissur kuttanallur

