Site iconSite icon Janayugom Online

വിവാഹ ചടങ്ങിനിടെ തീപിടിത്തം: വധുവും വരനുമുള്‍പ്പെടെ 100ലേറെ പേര്‍ വെന്തുമരിച്ചു

firefire

വടക്കൻ ഇറാഖിൽ ഒരു വിവാഹച്ചടങ്ങിനിടെ തീപിടിത്തമുണ്ടായി 100ലേറെ പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാഖിലെ വടക്കൻ നിനെവേ പ്രവിശ്യയിലെ അൽഹംദാനിയയിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്. നൂറുകണക്കിന് ആളുകൾ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. 

വിവാഹചടങ്ങിനോടനുബന്ധിച്ച് പടക്കം പൊട്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അപകടമുണ്ടായത്. അതേസമയം ഇത് തന്നെയാണോ അപകടത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം 10:45 ഓടെയാണ് കെട്ടിടത്തിന് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയം നൂറുകണക്കിന് ആളുകൾ അവിടെ ചടങ്ങിനെത്തിയത്തിയിരുന്നു. 

പരിക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി മേഖലാ ഗവർണർ ഐഎൻഎയോട് പറഞ്ഞു. എന്നാൽ മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം നിശ്ചയിച്ചിട്ടില്ലെന്നും ഇത് ഉയർന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Fire dur­ing wed­ding cer­e­mo­ny: More than 100 peo­ple includ­ing bride and groom were burnt to death

You may also like this video

Exit mobile version