ഡൽഹി ഉപഹാർ സിനിമാ തിയേറ്ററില്‍ തീപിടിത്തം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ 4.46നാണ് തിയേറ്ററനുള്ളിൽ തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കുന്നതിനായി ഒമ്പത് ഫയർ ടെൻഡറുകളാണ് സ്ഥലത്തെത്തിയത്.
തിയേറ്ററനുള്ളിലെ ഉപയോഗശൂന്യമായ ഏതാനും സീറ്റുകൾക്കും ഫർണിച്ചറുകൾക്കും ചപ്പുചവറുകൾക്കും തീപിടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തീ നിയന്ത്രണവിദേയമായതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
1997ലാണ് ഉപഹാര്‍ സിനിമാ തിയേറ്ററില്‍ നാടിനെ നടുക്കിയ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ 59 പേർ മരിക്കുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോർഡർ എന്ന ബോളിവുഡ് സിനിമയുടെ പ്രദർശനത്തിനിടെയായിരുന്നു അന്ന് തീപിടിത്തമുണ്ടായത്. അന്ന് ഭൂരിഭാഗം ആളുകളും ശ്വാസം മുട്ടിയും, തിക്കിലും തിരക്കിലും പെട്ടുമാണ് മരിച്ചത്.
English summary; Fire erupts in Delhi’s Uphaar cinema hall
You may also like this video;