Site iconSite icon Janayugom Online

കുവൈത്തിൽ തീപിടുത്തം; ഒരാൾ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്

കുവൈത്തിൽ രണ്ട് ഇടങ്ങളിലായുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്തിലെ അൽ‑ഖുറൈൻ മാർക്കറ്റുകളിലെ ഒരു റെസ്റ്റോറന്റിലും ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റിലും ആണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമനാ സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.

അൽ‑ഖുറൈൻ മാർക്കറ്റ്സ് ഏരിയയിലെ ഒന്നാം നിലയിലെ ഒരു റെസ്റ്റോറന്റിലും കടകളിലും ഉണ്ടാ.യ തീപിടുത്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.  ഫർവാനിയ, സുബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഫർവാനിയ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. മരണപ്പെട്ടയാളുടെ വിവരങ്ങൾ ലഭ്യമല്ല.

Exit mobile version