പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം.ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റി. 3.30ഓടെ തീ പൂര്‍ണമായും അണച്ചു.
അപകടകാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന ഉടനെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തിയിരുന്നു. തീപടർന്നതിനെ തുടർന്ന് ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുക്കാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാറ്റിയത്. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചതായാണ് വിവരം.

