പഴയ ടി വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ കയറ്റി പോവുകയായിരുന്ന മിനി പിക് അപ് ലോറിക്ക് തീ പിപിടിച്ച് ചരക്കുകൾ കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് അങ്ങാടിപ്പുറം ടൗണിനു സമീപം പരിയാപുരം റോഡിലാണ് സംഭവം. തീപിടിത്തത്തിൽ ലോറിയിലെ പഴയ ഫ്രിഡ്ജുകളും വാഷിങ് മെഷീനുകളും മിക്കതും കത്തി നശിച്ചു. സമീപത്തെ ധനകാര്യ സ്ഥാപനത്തിൽ നിന്നും മറ്റൊരു കടയിൽ നിന്നും അഗ്നി രക്ഷാ ഉപകരണങ്ങൾ എടുത്താണ് പെട്ടെന്ന് തന്നെ തീയണച്ചത്.
ഓടുന്ന ലോറിയിൽ തീപിടിത്തം; ചരക്കുകൾ കത്തിനശിച്ചു

