Site iconSite icon Janayugom Online

ദീപാവലി; ഡല്‍ഹിയില്‍ പടക്ക നിരോധനം തുടരും

ദീപാവലിക്ക് ഡല്‍ഹിയില്‍ പടക്ക നിരോധനം തുടരും. നിരോധനം നീക്കണമെന്ന ബിജെപി എം പിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ഡല്‍ഹി സര്‍ക്കാരാണ് പടക്കത്തിന്റെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചത്. ഡല്‍ഹിയില്‍ ദീപാവലിക്കുള്ള പടക്ക നിരോധനം നീക്കണമെന്ന് മനോജ് തിവാരി എംപിയായിരുന്നു ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ വര്‍ഷവും ദില്ലിയില്‍ പടക്ക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും നിയന്ത്രിക്കുന്നതിനായി പടക്കങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പ്പന, പൊട്ടിക്കല്‍ എന്നിവ നിരോധിച്ചിരുന്നു. കഴിഞ്ഞ ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് 200 രൂപ മുതല്‍ 5000 രൂപ വരെ പിഴയും കൂടാതെ മൂന്ന് വര്‍ഷം തടവും പ്രഖ്യാപിച്ചിരുന്നു. ദീപാവലി ആഘോഷത്തിന് മുന്നോടിയായി എഎപി സര്‍ക്കാര്‍ ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നത് ഇത് മൂന്നാം വര്‍ഷമാണ്.

Eng­lish Summary:Firecracker ban will con­tin­ue in Del­hi on Diwali

You may also like this video

Exit mobile version