Site iconSite icon Janayugom Online

വീടിനടുത്ത് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; വടിവാള്‍ ആക്രണത്തില്‍ നാലു പേർക്ക് പരിക്ക്

കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വടിവാളുമായെത്തി വെട്ടിപ്പരിക്കേൽപ്പിച്ച് യുവാക്കൾ. ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ് ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്ക് വെട്ടേറ്റത്. ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. 

യുവാക്കൾ വീടിന് സമീപം പടക്കം പൊട്ടിക്കുന്നത് ഫവാസ് ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതരായ സംഘം ഫവാസിന്‍റെ മുഖത്ത് തിളച്ച ചായ ഒഴിച്ചു. ഇതോടെ പിതാവ് ഇബ്രാഹീം ഫവാസിനെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോകാൻ എത്തി. ഇവർ മടങ്ങുന്നതിനിടെ യുവാക്കൾ പത്തംഗ സംഘവുമായെത്തി വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. പെപ്പർ സ്പ്രേ പ്രയോഗിച്ച ശേഷമായിരുന്നു ആക്രമണം. പരിക്കേറ്റവരെ കാസര്‍കോട്ടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരേ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.

Exit mobile version