Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നിരോധനം

ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ക​മ്മി​റ്റി (ഡി​പി​സി​സി). എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ൻറു​ക​ളി​ലും ഓ​പ്പ​ൺ ഈ​റ്റ​റി​ക​ളി​ലും ഗ്രി​ല്ലിം​ഗി​നാ​യും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ത​ന്തൂ​ർ അ​ടു​പ്പു​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

1981ലെ ​എ​യ​ർ (പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ഓ​ഫ് പൊ​ല്യൂ​ഷ​ൻ) ആ​ക്ടി​ൻറെ സെ​ക്ഷ​ൻ 31(A) പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്.വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് വ‍‌‍‍‍‍‌‌​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​പി​സി​സി​യു​ടെ ഉ​ത്ത​ര​വ്. ക​ൽ​ക്ക​രി​യും വി​റ​കും വ​ലി​യ തോ​തി​ൽ എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ് (AQI) നി​ല​വാ​ര​ത്തെ ബാ​ധി​ക്കും എ​ന്ന​തി​നാ​ലാ​ണ് നിരാധനം. ഇ​ത് പ്ര​കാ​രം എ​ല്ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ല​ക്ട്രി​ക്, ഗ്യാ​സ് അ​ല്ലെ​ങ്കി​ൽ മ​റ്റു ശു​ദ്ധ ഇ​ന്ധ​ന​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നാ​ണ് നി‌‌​ർ​ദേ​ശം.

Exit mobile version