Site iconSite icon Janayugom Online

വോട്ടിംങ് ദിനത്തില്‍ വെടിവെപ്പും, സംഘര്‍ഷവും, മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളില്‍ റീ പോളിംങ്

വോട്ടിംങ് ദിനത്തില്‍ പോളിംങ് സ്റ്റേഷനില്‍ വെടിവെപ്പും, സംഘര്‍ഷവും ഉണ്ടായതിന് പിന്നാലെ റീം പോളിംങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിലാണ് റീം പോളിംങ് പ്രഖ്യാപിച്ചത്.

വോട്ടെടുപ്പ് ദിനത്തിൽ ഇന്നർ മണിപ്പൂരിലെ വിവിധയിടങ്ങളിലാണ് സംഘർഷം അരങ്ങേറിയത്. പല ബൂത്തുകളിലും വെടിവെപ്പിനെത്തുടർന്ന് ഇവിഎം. അടക്കം നശിച്ചിരുന്നു. ചില ബൂത്തുകളും പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് ഏപ്രിൽ 22‑ന് തിരഞ്ഞെടുപ്പ് കമ്മിഷൻ റീ പോളിങ് പ്രഖ്യാപിക്കുകയായിരുന്നു.

മണിപ്പൂരിലെ 47 ബൂത്തുകളിൽ റീ പോളിങ് നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടും ബൂത്തുകൾ പിടിച്ചെടുത്തതും ആരോപിച്ചായിരുന്നു കോൺഗ്രസ് റീ പോളിങ് ആവശ്യപ്പെട്ടത്.

Eng­lish Summary:
Fir­ing, clash­es on vot­ing day, re-polling in 11 booths of Manipur Lok Sab­ha constituency

You may also like this video:

Exit mobile version