Site iconSite icon Janayugom Online

പാലക്കാട് ബാറില്‍ വെടിവയ്പ്; മാനേജര്‍ക്ക് വെടിയേറ്റു, 5 പേര്‍ അറസ്റ്റില്‍

പാലക്കാട് ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവയ്പ്. ഇന്നലെ രാത്രിയിലാണ് സംഭവം. വെടിവയ്പ്പിൽ മാനേജര്‍ രഘുനന്ദന് പരിക്കേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. ആറ് മാസം മുന്‍പ് തുറന്നതാണ് ഈ ബാര്‍.

ഇന്നലെ രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗസംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് അഞ്ചുപേരടങ്ങിയ സംഘം മാനേജര്‍ രഘുനന്ദന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ബാര്‍ ജീവനക്കാര്‍ ഉടന്‍തന്നെ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കഞ്ചിക്കോട് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: fir­ing in bar at palakkad man­ag­er injured
You may also like this video

Exit mobile version