Site iconSite icon Janayugom Online

മണിപ്പൂരിൽ അസം റൈഫിൾസ് ട്രക്കിന് നേരെയുണ്ടായ വെടിവെയ്പ്പ്; 2 പേർ കസ്റ്റഡിയിൽ, അക്രമികളുടെ വാഹനവും പിടിച്ചെടുത്തു

കഴിഞ്ഞ ദിവസം മണിപ്പൂരിൽ അസം റൈഫിൾസ് സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 2 പേർ പിടിയില്‍. അക്രമികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ആക്രമണത്തിൽ വീരമൃത്യു വരിക്കുകയും 5 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബർ 19നാണ് അസം റൈഫിൾസിന്റെ ട്രക്കിന് നേരെ സായുധ അജ്ഞാത സംഘം ആക്രമം നട‌ത്തിയത്. ആക്രമിസംഘത്തിൽ കുറഞ്ഞത് 5 പേരെങ്കിലുമുണ്ടെന്നാണ് ഗവർണറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം മണിപ്പൂരിൽ സ്ഥിതി സങ്കീർണ്ണമായിതന്നെ തുടരുകയാണ്. 19ന് വൈകിട്ട് 5.30ഓടെയാണ് അസം റൈഫിളിന്റെ വാഹനവ്യൂഹത്തിന് നേരെ ആയുധധാരികളുടെ സംഘം വെടിവെപ്പുണ്ടായത്. ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ഒരു ജവാന്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. 

അഞ്ച് പേരെങ്കിലും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് കരുതുന്നത്. ഒരു വർഷത്തിനിടെ ഇത്യാദ്യമായിട്ടാണ് സേനകൾക്ക് നേരെ ആക്രമണം നടക്കുന്നത്. തീവ്ര മെയ്തെ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതപ്പെടുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സംസ്ഥാനഭരണകൂടം ആഭ്യന്ത്രമന്ത്രാലയത്തിന് സമർപ്പിച്ചു. സ്ഥിതിഗതികൾ കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആക്രമണത്തെ അപലപിച്ച് കുക്കിസംഘടനകൾ രംഗത്ത് എത്തിയിരുന്നു.

Exit mobile version