Site iconSite icon Janayugom Online

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; മുഖ്യപ്രതി പിടിയില്‍

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി പിടിയില്‍. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്നയാളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എൻഐഎ സ്വീകരിക്കും. മാർച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയിൽ സ്‌ഫോടനം ഉണ്ടായത്. ഐഇഡി സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു.

Eng­lish Sum­ma­ry: First Arrest In Ben­galu­ru Cafe Blast
You may also like this video

Exit mobile version