Site iconSite icon Janayugom Online

ഗുജറാത്തിലെ ആദ്യ കോണ്ടം വെന്‍ഡിങ് മെഷിന്‍ സൂറത്തില്‍ സ്ഥാപിച്ചു

ഷോപ്പുകളില്‍ നേരിട്ടെത്തി കോണ്ടം വാങ്ങാന്‍ മടിയുള്ളവര്‍ക്കായി ഗുജറാത്തിലെ സൂറത്തില്‍ വെന്‍ഡിങ് മെഷീന്‍. രണ്ട് യുവ എന്‍ജിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത മെഷീന്‍ സൂറത്തിലെ ദാഹോലി ചാര്‍ റസ്തിയിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഗുജറാത്തിലെ ആദ്യത്തെ കോണ്ടം വെന്‍ഡിങ് മെഷിനാണ് സൂറത്തിലേത്.

മെഷിനില്‍ നിന്ന് നാല് തരം കോണ്ടം ലഭിക്കും. ഏതു വേണമെന്ന് തിരഞ്ഞെടുക്കാന്‍ മെഷിനുപുറമെ കോണ്ടം ബോക്സുകളുടെ ഫോട്ടോകളും പതിച്ചിട്ടുണ്ട്. അതിനുതാഴെ നാല് ബട്ടണുകളും ഉണ്ട്. അവയില്‍ അമര്‍ത്തിയാല്‍ കോണ്ടം പുറത്തുവരുന്നതാണ് മെഷിന്റെ പ്രവര്‍ത്തനം.

മെഷിനിന്റെ പുറമെയുള്ള ക്യുആര്‍ കോഡ് സ്കാന്‍ചെയ്ത് പെയ്മെന്റ് ആപ്പുകളിലൂടെ കോണ്ടത്തിന്റെ വില നല്‍കുകയും ചെയ്യാം. നാണം മൂലം കോണ്ടം വാങ്ങാനാവാത്തവര്‍ക്ക് വെന്‍ഡിങ് മെഷിന്‍ ഉപകരിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത.

ലൈംഗിക രോഗങ്ങളില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായും അവ പടരാതിരിക്കാനും സര്‍ക്കാരുകളും ആരോഗ്യരംഗവും കോണ്ടം ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആ ഒരു സാഹചര്യം കണക്കിലെടുത്താണ് കോണ്ടം വെന്‍ഡിങ് മെഷിന്‍ എന്ന ആശയം ഉദിച്ചതെന്ന് യുവ എന്‍ജിനീയര്‍മാരും മെഷിന്‍ സ്ഥാപിച്ചിട്ടുള്ള മെഡിക്കല്‍ സ്ഥാപനത്തിന്റെ ഉടമയും പറഞ്ഞു.

Eng­lish Sam­mury: Indi­a’s First Con­dom Vend­ing Machine in Surat

Exit mobile version