Site iconSite icon Janayugom Online

ചരിത്രം തിരുത്തികുറിക്കുവാന്‍ മാഗിക്കൊപ്പം വി സി ബിന്ദുവെത്തി

dogdog

കേരളത്തിലെ ആദ്യ വനിത ഡോഗ് ഹാന്‍ഡ്‌ലര്‍ ബിന്ദു വി സിയുടെ സേവനം ഇടുക്കി ഡോഗ് സ്‌ക്വോഡിന്. പുതിയതായി ഇടുക്കി ഡോഗ് സ്‌ക്വേഡിലേയ്ക്ക് എത്തിയ ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍പ്പെട്ട മാഗി എന്ന ട്രാക്കര്‍ നായ്കുട്ടിയെ ഹാന്‍ഡില്‍ ചെയ്യുന്നത് എഎസ്‌ഐ ബിന്ദുവാണ്. ഡെപ്യുട്ടി നോഡല്‍ ഓഫീസര്‍ ഐജി പ്രകാശ് ഐപിഎസ്, അസി.കമാന്റന്റ് ഓഫീസര്‍ സുരേഷ് എന്നിവരുടെ നേത്യത്വത്തില്‍ കഴിഞ്ഞ ഒന്‍പത് മാസമായി തൃശൂര്‍ പോലീസ് അക്കാദമിയിലും, കുട്ടിക്കാനം കെഎപി ആസ്ഥാനത്തും പരിശീലനം പൂര്‍ത്തികരിച്ചതോടെയാണ് ഇടുക്കി ഡോഗ് സ്‌ക്വഡില്‍ എത്തിയത്. ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞാല്‍ സ്വദേശിയാണ് വേലിക്കകത്ത് വീട്ടീല്‍ വി.സി ബിന്ദു. 2001 മുതല്‍ പൊലീസ് സേനാംഗമായ ബിന്ദുവിന് കുട്ടികാലം മുതല്‍ നായ്കുട്ടികളെ ഏറെ ഇഷ്ടമാണ്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ബിന്ദു സേവനം അനുഷ്ടിക്കുന്നതിനിടയിലാണ് ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് പ്രത്യേക അനുമതി വാങ്ങിയാണ് ഡോഗ് സ്ക്വഡ് ഹാന്‍ഡ്‌ലറായി മാറിയത്. അഭിലാഷാണ് സഹായി. ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ട് വി.യു കുര്യാക്കോസ്, അസിസ്റ്റന്‍ഡ് പൊലീസ് സൂപ്രണ്ട് സുനിഷ് ബാബു എന്നിവരുടെ സാന്നിദ്ധത്തില്‍ ഇന്നലെ ഇടുക്കിയില്‍ ജോലിയ്ക്ക് പ്രവേശിച്ചു. നിലവില്‍ ഏട്ട് പൊലീസ് ഡോഗ് സ്‌ക്വഡിലേയ്ക്കാണ് മാഗി എത്തിയിരിക്കുന്നതെന്ന് കേണൈണ്‍ സ്‌ക്വാഡ് എസ്‌ഐ റോയി തോമസ് പറഞ്ഞു. വയനാട് ആറാട്ടുതറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അദ്ധ്യാപകനായ ദാസന്‍ കല്ലറകണ്ടിയിലാണ് ഭാര്‍ത്താവ്. മക്കള്‍ : ശ്രീദേവിദാസ് , ശ്രീലക്ഷ്മി ദാസ്. 

Eng­lish Sum­ma­ry: First lady dog han­dler V S Bindu

You may like this video also

Exit mobile version