Site iconSite icon Janayugom Online

ഒന്നാമത് ബലാത്സംഗകേസ് : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

പാലക്കാട് എംഎല്‍എയും മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഒന്നാമത് ബലാത്സംഗ കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. തന്നെ ഭീഷിണിപ്പെടുത്തി നഗ്നവീഡിയോ എടുത്തതായും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയേക്കുമെന്ന് ഭയമുണ്ടെന്നും അതിജീവിത കോടതിയെ അറിയിക്കും. 

പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ സത്യവാങ്മൂലം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും .നേമം പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ നേരത്തെ സെഷൻസ് കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ഈ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നിലവിലുണ്ട്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാമത്തെ ബലാത്സംഗ കേസിൽ ഇപ്പോൾ അറസ്റ്റിലായ വിവരം അന്വേഷണസംഘം ഇന്ന് ഔദ്യോഗികമായി ഹൈക്കോടതിയെ അറിയിക്കും.

കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതിക്ക് സാധ്യതയുണ്ടെന്ന നിലപാടാകും പ്രോസിക്യൂഷൻ കോടതിയിൽ സ്വീകരിക്കുക. അതിജീവിതയുടെ രഹസ്യ മൊഴിയുടെ വിശദാംശങ്ങളും പ്രോസിക്യൂഷൻ ഇന്ന് പ്രത്യേക സത്യവാങ്മൂലമായി കൈമാറും.

Exit mobile version