Site iconSite icon Janayugom Online

വിഴിഞ്ഞം അന്താരാഷ് ട്ര തുറമുഖത്ത് ആദ്യകപ്പല്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യകപ്പല്‍ അടുത്തമാസം (ഒക്ടോബര്‍ )15ന് എത്തുമെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ . നേരത്തെ അഞ്ചിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 

പ്രതികൂല കാലാവസ്ഥ കാരണമാണ് മാറ്റമുണ്ടായതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2024 മെയ് മാസം പദ്ധതി പൂര്‍ത്തിയാക്കും. ആദ്യ കപ്പല്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും സ്വീകരിക്കാന്‍ ഉണ്ടാകുമന്നും മന്ത്രി ദേവര്‍കോവില്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ചപോലെതന്നെ ഓഗസ്‌ത്‌ 31 ന്‌ തന്നെ കപ്പൽ ചൈനയിൽ നിന്ന്‌ പുറപ്പെട്ടു.

ഷാങ്‌ഹായ്‌, വിയറ്റ്‌നാം, സിംഗപ്പുർ എന്നിവിടങ്ങളിലെ കടലിലുണ്ടായ ടൈക്കൂൺ സാഹചര്യം മൂലം ശരാശരി 3,4 നോട്ടിക്കൽ മൈൽ വേഗതയിലാണ്‌ കപ്പൽ സഞ്ചരിച്ചത്‌. മുൻ തീരുമാനപ്രകാരം സെപ്‌തംബർ 20 ന്‌ ഗുജറാത്തിലെ മുദ്ര പോർട്ടിൽ എത്തേണ്ടതായിരുന്നു. എന്നാൽ ഇന്നലെയാണ്‌ കപ്പൽ വിഴിഞ്ഞത്തുകൂടി മുദ്രയിലേക്ക്‌ നീങ്ങിയത്‌. ഇതുപ്രകാരം 15 ഞായറാഴ്‌ച നാലിന്‌ കപ്പൽ വിഴിഞ്ഞത്ത്‌ എത്തുമെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അഭിപ്രായപ്പെട്ടു 

Eng­lish Summary:
First ship at Vizhin­jam Inter­na­tion­al Port: Min­is­ter Ahmed Dewar Kovil said it will arrive on 15th of next month.

You may also like this video:

Exit mobile version