Site iconSite icon Janayugom Online

ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യ ട്രാൻസ്ജെൻഡർ വിവാഹം

transgendertransgender

ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിവാഹിതയായി. പാലക്കാട് സ്വദേശിയായ സ്റ്റെല്ലയും മലപ്പുറംസ്വദേശി സജിത്തുമാണ് ഗുരുവായൂരപ്പനെ സാക്ഷിയാക്കി താലിചാർത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യമായി നടക്കുന്ന ട്രാൻസ്ജെൻഡർ വിവാഹമാണ് സ്റ്റെല്ലയുടേത്. ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ ക്ഷേത്രം അധികാരികളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി. 

‘‘വിവാഹം കഴിക്കുകയാണെങ്കിൽ അത് ഗുരുവായൂരിൽ വച്ചായിരിക്കുമെന്ന് നേരത്തേ ഇരുവരും തീരുമാനിച്ചിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ അംഗീകരിച്ചു മാത്രമെ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലാണ് ഒമ്പത് വര്‍ഷമായി ഇവര്‍ കല്യാണത്തിനായി കാത്തു നിന്നത്. ഓഗസ്റ്റ് 18നായിരുന്നു വിവാഹം. പാലക്കാട് വച്ചു കണ്ടു പരിചയപ്പെട്ടാണ് സ്റ്റെല്ലയും സജിത്തും പ്രണയിച്ചത്.മലപ്പുറം ചേളാരിയിലാണ് സജിത്തിന്റെ വീട്. സജിത്താണ് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്. 

Exit mobile version