Site iconSite icon Janayugom Online

കർഷകർക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കയ്പമംഗലത്ത് മത്സ്യ കർഷകർക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി വിതരണം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുകന്യ ടീച്ചർ, കയ്പമംഗലം ഫിഷറീസ് പ്രൊമോട്ടർ എൻ പി കൃഷ്ണപ്രസാദ്‌, ജനപ്രതിനിധികളായ മണി ഉല്ലാസ്, പി എച്ച് അബ്‌ദുല്ല, സുജിത്, ജിനൂപ്, ഷാജഹാൻ, ഇസ്ഹാക് തുടങ്ങിവയവർ പങ്കെടുത്തു. കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പഞ്ചായത്തിലെ 135 കർഷകർക്കായി രോഹു, മൃഗാല എന്നീ ഇനങ്ങളിൽപ്പെട്ട 36740 മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

Eng­lish Sum­ma­ry: fish farm­ing in kaipamangalam
You may also like this video

Exit mobile version