Site iconSite icon Janayugom Online

മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി കെ രാജന്‍

K rajanK rajan

എറണാകുളത്ത് മത്സ്യ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി കെ രാജൻ. പറവൂർ മല്യങ്കര സ്വദേശി സജീവൻ ആണ് ജീവനൊടുക്കിയത്. ലാന്‍ഡ് റവന്യു ജോയിൻ്റ് കമ്മീഷ്ണർക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയതായും മന്ത്രി കെ.രാജൻ കൽപ്പറ്റയിൽ പറഞ്ഞു.
ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്താണ് സജീവന്‍ ജീവനൊടുക്കിയതെന്നാണ് വിവരം. വ്യാഴഴ്ച രാവിലെയാണ് സജീവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ പേരിലുള്ള നാല് സെന്റ് ഭൂമി തരം മാറ്റി നൽകണമെന്ന് ആവിശ്യപ്പെട്ട് ഒരുവർഷത്തോളമായി സർക്കാർ ഓഫീസുകളെ സമീപിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ പരിഗണിച്ചിരുന്നില്ലെന്ന് സജീവന്‍ പറഞ്ഞു. സ്വകാര്യ ചിട്ടിക്കമ്പനിയിൽ നിന്നും വീടിന്റെ ആധാരം പണയപ്പെടുത്തി സജീവൻ വായ്പ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാൻ വേണ്ടി നാല് സെന്റ് ഭൂമി പണയപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ഭൂമി നിലമാണെന്നും ഇത് തരംമാറ്റി പുരയിടമാക്കിയാലേ വായ്‌പ്പാ ലഭിക്കുകയുള്ളു എന്നു കാര്യം സജീവൻ അറിയുന്നത്.

Eng­lish Sum­ma­ry: Fish­er­man com­mits su-icide: Min­is­ter K Rajan orders high-lev­el probe

You may like this video also

Exit mobile version