പൂവാര്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന വഴി ബോട്ടില്‍ നിന്നും കാല്‍ വഴുതി വീണ മത്സ്യത്തൊഴിലാളിയെ കാണാതായി.വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ പ്രസാദിനെ(32)യാണ് കാണാതായത്.ഇന്നലെ രാത്രിയായിരുന്നു അപകടം.മത്സ്യ ബന്ധനത്തിനായി മറ്റ് തൊഴിലാളികള്‍ക്കൊപ്പം കൊച്ചി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.ഇന്ന് പൂവാര്‍ കടലടക്കമുള്ള ഇടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.നാളെ തെരച്ചില്‍ പുനരാരംഭിക്കും.സംഭവത്തില്‍ പൂവാര്‍ കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.