ആറ്റിങ്ങലില്‍ സ്കൂള്‍ ബസില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല, തിരുവനന്തപുരം ആലംകോടാണ് സംഭവം.
ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂല്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസിലുണ്ടായിരുന്നു. പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

