Site icon Janayugom Online

പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കോളജ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

pkd

ഷോളയാറിൽ ചുങ്കം എസ്റ്റേറ്റിലെ പുഴയിൽ കളിക്കാനിറങ്ങിയ അഞ്ച് പേർ മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശികളായ വിനീത്, ധനുഷ്, അജയ്, നഫീൽ, ശരത് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. കോയമ്പത്തൂര്‍ എസ്എൻഎംവി കോളേജിലെ വിദ്യാർത്ഥികളും സുഹൃത്തുക്കളുമാണ് അപടത്തില്‍പ്പെട്ടത്. മരിച്ച വിനീതും ധനുഷും സഹോദരങ്ങളാണ്. വിനീത് എംഎസ്‌സി ബയോടെക് പൂര്‍ത്തിയാക്കിയ വിദ്യാർത്ഥിയും ധനുഷ് ബിഎസ്‌സി ബയോടെക് അവസാന വർഷ വിദ്യാർത്ഥിയും. ധനുഷിന്റെ സഹപാഠികളാണ് അജയ്, നഫീൽ എന്നിവർ. ശരത് ഇവരുടെ സുഹൃത്താണ്. 

പത്തംഗ സംഘമാണ് ഷോളയാറിലെ ചുങ്കം എസ്റ്റേറ്റിലെത്തിയത്. അടപകടമുണ്ടായയുടന്‍ ഒപ്പമുണ്ടായിരുന്നവർ പുറത്തെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെയും മൃതദേഹം പുറത്തെത്തിച്ചത്. വാൽപ്പാറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 

Eng­lish Sum­ma­ry: Five col­lege stu­dents who took a bath in the riv­er were swept away and died

You may also like this video

Exit mobile version