Site icon Janayugom Online

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്

മൈസൂരുവിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു.

ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

‍37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബംഗളുരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരായി ഉണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.

Eng­lish summary;Five injured as KSRTC Swift bus overturns

You may also like this video;

Exit mobile version