ഇറ്റലിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചുപേർ മരിച്ചു. രണ്ടുപേരെ കാണാതായി. രണ്ടു ദിവസം മുന്‍പാണു കോപ്റ്റർ റഡാറിൽനിന്ന് അപ്രത്യക്ഷമായത്. ലൂക്കയിൽനിന്നു വടക്കൻ നഗരമായ ട്രെവിസോയിലേക്കു പോയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
യാത്രയ്ക്കിടെ മലഖേലയിൽ കോപ്റ്റർ തകർന്നുവീണതായി ടസ്കാനി റീജൻ ഗവർണർ യൂജീനിയോ ജിനായി സ്ഥിരീകരിച്ചു. ഏഴുപേരാണു കോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ നാലു തുർക്കി വ്യവസായികളും ഉൾപ്പെടുന്നു.
English summary;Five killed in Italy helicopter crash
You may also like this video;