ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യാന്‍ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്കാണ് അരിവിതരണം ചെയ്യുന്നത്. ഇതിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിച്ചു നല്‍കും.
ഇതിന്റെ ചെലവുകൾക്കായി പദ്ധതി വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപ ചെലവഴിക്കുവാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി. മധ്യവേനലവധിക്കായി സ്കൂളുകൾ അടയ്ക്കുന്നതിന് മുമ്പ് അരി വിതരണം പൂർത്തിയാക്കും.
English Summary: kerala government will distribute Five kilos of rice for school children
You may also like this video