സുപ്രീം കോടതി ജഡ്ജിമാരായി അഞ്ച് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം. മൂന്ന് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെയും കൊളീജിയം ശുപാര്‍ശ ചെയ്തു. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍ (രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ), സഞ്ജയ് കരോള്‍ (പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്), പി വി സഞ്ജയ് കുമാര്‍ (മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്), അഹ്സനുദ്ദീന്‍ അമനുള്ള ( പട്ന ഹൈക്കോടതി ജഡ്ജി), മനോജ് മിശ്ര (അലഹബാദ് ഹൈക്കോടതി ജഡ്ജി) എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്തത്.
പട്ടിക കേന്ദ്രം അംഗീകരിച്ചാല്‍ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ആകും. നിലവില്‍ 28 പേരാണുള്ളത്. 34 പേരാണ് സുപ്രീം കോടതി ജഡ്ജിമാരുടെ പരമാവധി എണ്ണം. കേരള ഹൈക്കോടതി ജഡ്ജിയായ കെ വിനോദ് ചന്ദ്രന്‍ ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജിയായ സഞ്ജയ കുമാര്‍ മിശ്രയെ ഝാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസായും എന്‍ കോടീശ്വര്‍ സിങ്ങിനെ ജമ്മു ആന്റ് കശ്മീര്‍-ലഡാക്ക് ചീഫ് ജസ്റ്റിസായും ശുപാര്‍ശ ചെയ്തു. നിലവില്‍ ഗുവാഹട്ടി ഹൈക്കോടതി ജഡ്ജിയാണ് കോടീശ്വര്‍ സിങ്.
English Summary:Five more judges to the Supreme Court
You may also like this video