Site iconSite icon Janayugom Online

ബിഹാറില്‍ ഒവൈസിയുടെ അഞ്ച് എംഎല്‍എമാര്‍ ആര്‍ജെഡിയില്‍

ബിഹാറില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ അഞ്ച് എംഎല്‍എമാരില്‍ നാലുപേര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു. ഇതോടെ ബിഹാര്‍ നിയമസഭയില്‍ ബിജെപിയെ മറികടന്ന് ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പുതുതായി ചേര്‍ന്ന് നാല് എംഎല്‍എമാര്‍ അടക്കം ആര്‍ജെഡിക്ക് 80 അംഗങ്ങളായി, 77 എംഎല്‍എമാരാണ് ബിജെപിയ്ക്കുള്ളത്. 

എംഎല്‍എമാരായ ഷാനവാസ്, ഇസ്ഹാര്‍, അഞ്ജര്‍ നയനി, സയ്യിദ് റുകുനുദ്ദീന്‍ എന്നിവരാണ് തേജസ്വിയുടെ പാളയത്തിലെത്തിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അക്തറുല്‍ ഇമാം ആണ് എഐഎംഐഎമ്മില്‍ അവശേഷിക്കുന്ന ഏക എംഎല്‍എ. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സഖ്യം ഭരണത്തിലേറാതെ പോയതിന് പ്രധാന കാരണം എഐഎംഐഎം നേടിയ അഞ്ച് സീറ്റുകളായിരുന്നു. 20 മണ്ഡലങ്ങളില്‍ നിര്‍ണായകമായ ആര്‍ജെഡി വോട്ടുകള്‍ വിഘടിക്കുന്നതിന് എഐഎംഐഎം സാന്നിധ്യം കാരണമായി. 243 അംഗ നിയമസഭയില്‍ 125 സീറ്റാണ് എന്‍ഡിഎയ്ക്കുള്ളത്. പുതുതായി വന്ന നാല് എംഎല്‍എമാര്‍ അടക്കം 114 അംഗങ്ങളാണ് ആര്‍ജെഡി സഖ്യത്തിനുള്ളത്.

Eng­lish Summary:Five OYC MLAs in Bihar in RJD
You may also like this video

Exit mobile version