ഫ്രഞ്ച് ആൽപ്‌സിൽ ശനിയാഴ്ച വിനോദസഞ്ചാര വിമാനം തകർന്ന് ഒരേ കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ ഗ്രെനോബിളിന് സമീപമുള്ള വെർസൗഡ് എയർഫീൽഡിൽ നിന്ന് പറന്നുയർന്ന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.
വിമാനത്തിന്റെ കത്തിനശിച്ച അവശിഷ്ടങ്ങൾക്കുള്ളിൽ നാല് മുതിർന്നവരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
വിമാനം തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ തീ അണയ്ക്കാൻ അറുപതോളം അഗ്നിശമന സേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: Five people, including four members of a family, were killed when a tourist plane crashed
You may like this video also