കാബൂളിലെ അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറത്ത് ചാവേര്‍ ബോംബ് ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. തുര്‍ക്കിയും ചൈനയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് പ്രദേശത്ത് എംബസികളുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് — ഖൊറാസാന്‍ പ്രവിശ്യ (ഐസിസ്-കെ) എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ട്, കൂടുതലും ഐസിസ്-കെ നടത്തിയതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
English Summary: Five people were killed in a bomb attack in Kabul
You may also like this video