പരിശീലന ദൗത്യത്തിനിടെ മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് യുഎസ് സ്പെഷ്യൽ ഓപ്പറേഷൻ സേനാംഗങ്ങൾ മരിച്ചതായി യുഎസ് അധികൃതർ അറിയിച്ചു.
അപകടത്തിനുപിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായും യുഎസ് യൂറോപ്യൻ കമാൻഡ് പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന സൈനികർ യുഎസ് ആർമിയുടെ പ്രത്യേക ഓപ്പറേഷൻ ഉദ്യോഗസ്ഥരായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒക്‌ടോബർ 7ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷം കിഴക്കൻ മെഡിറ്ററേനിയനിലേക്ക് ഫോർഡ്, ഐസൻഹോവർ എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ സഹിതം സഹായകപ്പലുകളും ഡസൻ കണക്കിന് വിമാനങ്ങളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. യുഎസ് യൂറോപ്യൻ കമാൻഡ് ശനിയാഴ്ചയാണ് അപകടം സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ തിരിച്ചറിഞ്ഞിട്ടില്ല.
English Summary: Five US servicemen killed in plane crash at sea
You may also like this video