Site iconSite icon Janayugom Online

മത്സ്യസംസ്കരണ ശാലയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു

മംഗളൂരുവിൽ മത്സ്യ സംസ്കരണ ശാലയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. ബജ്‌പെ പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയില്‍ ഞായറാഴ്ച്ച രാത്രി വൈകിയാണ് അപകടം. പശ്ചിമ ബംഗാൾ സ്വദേശികളായ സമീയുള്ള ഇസ്ലാം , ഉമർ ഫാറൂഖ് , നിസാമുദ്ധീൻ സയ്ദ് , മിർസുൽ ഇസ്ലാം, സറാഫത്ത് അലി എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ അജൻ അലി, കരീബുള്ള , അഫ്തൽ മാലിക് എന്നിവരെ മംഗളൂരു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ടാങ്കിലെ മാലിന്യങ്ങൾ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സമീറുള്ള വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീണത്. ഇയാളെ രക്ഷപ്പെടുത്താൽ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തിൽ പെടുകയായിരുന്നു. യാതൊരു വിധ സുരക്ഷ സംവിധാനങ്ങളും ഒരുക്കാതെയാണ് തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിക്കുന്നതെന്ന് ഫാക്ടറി സന്ദർശിച്ച ഡിസിപി ഹരിറാം ശങ്കർ പറഞ്ഞു. മാനേജർ റൂബി ജോസഫ് ഉൾപെടെ നാല് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. മൃതദേഹം ഏജെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Eng­lish Summary:Five work­ers have died after inhal­ing poi­so­nous gas at a fish pro­cess­ing plant
You may also like this video

Exit mobile version