ഇടുക്കി രാജാക്കാട് തിങ്കൾകാട്ടിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഥിതി തൊഴിലാളികളുടെ മകൾ കൽപ്പന കുലുവാണ് മരിച്ചത്. അസം സ്വദേശികളായ മാതാപിതാക്കൾ രാവിലെ കൃഷിയിടത്തിൽ ജോലിക്ക് പോയതിന് ശേഷം ഉച്ചയ്ക്ക് തിരികെ വന്നപ്പോഴാണ് കുട്ടിയെ കാറിനുള്ളിൽ ബോധരഹിതയായി കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പനിയുണ്ടായിരുന്നതായും മാതാപിതാക്കൾ മരുന്ന് വാങ്ങി നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാറിനുള്ളിൽ അഞ്ചു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

