വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന അഞ്ച് വയസുകാരി. ആലപ്പുഴ ചേര്‍ത്തലയിലെ വടക്കുംകര അമ്പലകടവില്‍ നിന്ന് വൈക്കം കായലോര ബീച്ച് വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരമാണ് വൈക്കം വാര്യംപ്ലാവില്‍ വൈശാഖിന്റെയും അശ്വതിയുടെയും മകള്‍ പാര്‍വതി നീന്തിക്കടന്നത്. ഒരു മണിക്കൂര്‍ 50 മിനിറ്റുകൊണ്ടാണ് പാര്‍വതി നേട്ടം കൈവരിച്ചത്.
വൈക്കം കായലോര ബീച്ചില്‍ നടന്ന അനുമോദന സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. നടന്‍ ജയ്‌സ് ജോസ്, പി ശശിധരന്‍, പി.ഡി ഉണ്ണി, വി.എസ് കുമാര്‍, ടി പ്രതാപ്കുമാര്‍, ലേഖ അശോകന്‍, ശാലിമോള്‍ ഷാജികുമാര്‍, പരിശീലകന്‍ ബിജു തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.