സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘ഹർ ഘർ തിരംഗ’ യുടെ ഭാഗമായി ജീവനക്കാർക്ക് റെയിൽവേ വിതരണം ചെയ്ത ദേശീയ പതാകകൾ നിലവാരമില്ലാത്തതാണെന്ന് പരാതി.
ദേശീയ പതാക നിർമ്മിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിക്കാതെയാണ് പതാകകൾ നിർമ്മിച്ചിരിക്കുന്നത്. അമ്പത് രൂപ വീതമാണ് ജീവനക്കാരിൽ നിന്നും പതാകയ്ക്കായി റെയിൽവേ ഈടാക്കിയിരിക്കുന്നത്. എന്നാൽ പതാകയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള ദേശീയ പതാകകളാണ് വിതരണം ചെയ്തതെന്നാണ് ജീവനക്കാർ പറയുന്നത്. പോളിസ്റ്റർ തുണി ഉപയോഗിച്ച് നിർമ്മിച്ച പതാകകൾ കൃത്യമായ അളവോ ദേശീയ പതാക നിർമ്മിക്കുമ്പോൾ നിഷ്ക്കർഷിച്ചിരിക്കുന്ന നിബന്ധനകളോ പാലിച്ചിട്ടല്ല നിർമ്മിച്ചിട്ടുള്ളത്. അശോക ചക്രം പോലും പല പതാകയിലും കൃത്യമായ രീതിയിലല്ല ഉള്ളതെന്നും ജീവനക്കാർ പറയുന്നു.
English Summary: Flags supplied by Railways to Kozhikode are of substandard quality: Even the Ashoka Chakra is not in proper shape, complains
You may like this video also