Site iconSite icon Janayugom Online

ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം, നിരവധി ആളുകളെ കാണാതായി

ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണം. 20 ലധികം പേരെ കാണാതായതായി റിപ്പോര്‍ട്ടുകൾ. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 20 പെണ്‍കുട്ടികളെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാണാതായ പെണ്‍കുട്ടികളെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി അവരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് ടെക്സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരുപാടികൾ റദ്ദാക്കിയിരുന്നു.

ജനങ്ങൾക്ക് നേരത്തെ പ്രളയമുന്നറിയിപ്പ് നല്‍കിയിരുന്നില്ല. അതിനുള്ള സംവിധാനം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശിക ഭരണകൂടം വ്യക്തമാക്കുന്നത്. ടെക്സിന്‍റെ പടിഞ്ഞാറും മധ്യഭാഗത്തും പ്രളയമുണ്ടാകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് നിലവില്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Exit mobile version