അവിവാഹിതര്‍ താമസിക്കുന്നതിന് വിലക്കുമായി ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍. തിരുവനന്തപുരം പട്ടത്തുള്ള ഹീര ട്വിന്‍സിലെ ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷനാണ് അവിവാഹിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അവിവാഹിതര്‍ എതിര്‍ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഫ്ലാറ്റിന്റെ നോട്ടിസ് ബോര്‍ഡില്‍ പതിച്ചു.
വിവാഹിതര്‍ രണ്ടുമാസത്തിനകം ഫ്‌ലാറ്റ് ഒഴിയണമെന്നാണ് നിര്‍ദ്ദേശം. അതേസമയം ഫ്ലാറ്റിലെ താമസക്കാരുടെ ഭാഗത്തുനിന്ന് പൊതു അച്ചടക്കം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതിനാലാണ് നോട്ടീസ് പതിച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
English Summary: flat association in tvm asks unmarried tenants to vacate
You may also like this video

