27 December 2025, Saturday

അവിവാഹിതര്‍ ഫ്ലാറ്റ് ഒഴിയണം; വിലക്കുമായി ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍

Janayugom Webdesk
തിരുവനന്തപുരം
January 5, 2023 8:49 pm

അവിവാഹിതര്‍ താമസിക്കുന്നതിന് വിലക്കുമായി ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍. തിരുവനന്തപുരം പട്ടത്തുള്ള ഹീര ട്വിന്‍സിലെ ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷനാണ് അവിവാഹിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അവിവാഹിതര്‍ എതിര്‍ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഫ്ലാറ്റിന്റെ നോട്ടിസ് ബോര്‍ഡില്‍ പതിച്ചു.

വിവാഹിതര്‍ രണ്ടുമാസത്തിനകം ഫ്‌ലാറ്റ് ഒഴിയണമെന്നാണ് നിര്‍ദ്ദേശം. അതേസമയം ഫ്ലാറ്റിലെ താമസക്കാരുടെ ഭാഗത്തുനിന്ന് പൊതു അച്ചടക്കം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതിനാലാണ് നോട്ടീസ് പതിച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Eng­lish Sum­ma­ry: flat asso­ci­a­tion in tvm asks unmar­ried ten­ants to vacate
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.