ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. നേപ്പാളില്‍ നടക്കുന്ന യുവജന പ്രക്ഷോഭത്തെ തുടര്‍ന്നാണ് നടപടി. എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി തുടരണമെന്നും നേപ്പാൾ ഭരണകൂടം പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രി നിർദേശിച്ചു.
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം

