Site iconSite icon Janayugom Online

പ്രളയം: പാകിസ്ഥാനില്‍ 25 മരണം

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ 25 മരണം. നിരവധി പേരെ കാണാതായതായും മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ക്വറ്റ ജില്ലയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബലൂചിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.

നസിറാബാദ്, ജാഫറാബാദ്, സിബി, സിയാറത്ത്, ഹർനൈ, ബർഖാൻ, ലോറലായ്, ലാസ്ബെല, കോഹ്‌ലു, ദേരാ ബുഗ്തി, അവറാൻ, നോഷ്‌കി, ചഗായ് ജില്ലകളിലെ ചില ഭാഗങ്ങളിൽ കനത്ത മഴ നാശം വിതച്ചു. ക്വറ്റയില്‍ 300 ലധികം വീടുകളാണ് പ്രളയത്തില്‍ തകര്‍ന്നത്.

മരിച്ചവരില്‍ ഒരേ കുടുംബത്തിലെ ആറ് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എല്ലാ വര്‍ഷവും മണ്‍സൂണ്‍ മഴ മൂലമുണ്ടാകുന്ന പ്രളയം പാകിസ്ഥാനില്‍ ഗുരുതര നാശനഷ്ടങ്ങള്‍ക്കാണ് ഇടയാക്കുന്നത്.

Eng­lish summary;Flood: 25 dead in Pakistan

You may also like this video;

Exit mobile version